
Perinthalmanna Radio
Date: 22-04-2023
മലപ്പുറം: മാർച്ച് ഒന്നുമുതൽ ഏപ്രിൽ 20 വരെയുള്ള 51 ദിവസം ജില്ലയിൽ പെയ്തത് 3.1 മില്ലിമീറ്റർ മഴ മാത്രം. സാധാരണ ലഭിക്കുന്ന മഴയേക്കാൾ 96 ശതമാനം കുറവാണിത്. സാധാരണ 75 മില്ലിമീറ്റർ മഴയാണ് കിട്ടാറുള്ളത്.
ചൂട് കൂടിയതിനൊപ്പം ഇതും ജലക്ഷാമം രൂക്ഷമാകുന്നതിന് കാരണമായി. സംസ്ഥാന ശരാശരിയിലും വളരെ കുറവാണ് ജില്ലയിൽ ലഭിച്ച മഴ. സംസ്ഥാന തലത്തിൽ പെയ്ത വേനൽമഴയുടെ അളവിലും കുറവുണ്ട്. 47 ശതമാനമാണ് കുറവ്. സാധാരണ 98.7 മില്ലിമിറ്റർ മഴ കിട്ടുന്നിടത്ത് 52 മില്ലിമിറ്റർ മാത്രമാണ് ലഭിച്ചത്.
സംസ്ഥാനത്തെ ഏറ്റവും കുറവ് മഴ കിട്ടിയ ജില്ലകളിൽ രണ്ടാംസ്ഥാനത്താണ് മലപ്പുറം. വേനൽമഴ മെച്ചപ്പെട്ടില്ലെങ്കിൽ വരുംദിവസങ്ങളിലും താപനില ഉയർന്നുതന്നെ നിൽക്കുമെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം വേനൽമഴ തീരെ കിട്ടാതിരുന്നത് കണ്ണൂരിലാണ്.
100 ശതമാനം കുറവാണ് കണ്ണൂരിൽ രേഖപ്പെടുത്തിയത്. മഴമാപിനി സ്ഥാപിച്ച സ്ഥലങ്ങളിൽ മഴ കിട്ടാത്തതിനാലാകാം കണ്ണൂരിൽ ഒട്ടും മഴ രേഖപ്പെടുത്താതിരുന്നത്.
അതേസമയം പത്തനംതിട്ട ജില്ലയിൽ പത്ത് ശതമാനം അധികം മഴ ലഭിച്ചിട്ടുണ്ട്. 180 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 198 മില്ലിമീറ്റർ മഴ ലഭിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
