
Perinthalmanna Radio
Date: 04-05-2023
ആലിപ്പറമ്പ്: സ്കൂളിന്റെ മതിൽ തകർന്ന് വീടിനും കടയ്ക്കും മുകളിലേക്ക് വീണു. തൂത ഡി.യു.എച്ച്.എസ്. സ്കൂളിന്റെ നാലു മീറ്ററോളം ഉയരമുള്ള കോൺക്രീറ്റ് മതിലാണ് ചക്കിത്തൊടി പാത്തുമ്മയുടെ വീടിനും തൊട്ടടുത്ത കടമുറിയുടെയും മുകളിലേക്ക് വീണത്. ചൊവ്വാഴ്ച രാത്രി പത്തിനാണ് സംഭവം. കോൺക്രീറ്റ് ചെയ്ത് ഉയർത്തിയ ഭാഗത്ത് മണ്ണിട്ട് നികത്തിയിരുന്നു. മഴയിൽ കോൺക്രീറ്റ് മതിലുൾപ്പെടെ മണ്ണിട്ട് നികത്തിയ ഭാഗം തകരുകയായിരുന്നു. വീടിനും കടമുറിക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആവശ്യമായ കനമില്ലാതെയാണ് കോൺക്രീറ്റ് മതിൽ നിർമിച്ചതെന്നും നിർമാണത്തിലെ അപാകമാണ് മതിൽ തകരാൻ കാരണമെന്നും നാട്ടുകാർ ആരോപിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
