
Perinthalmanna Radio
Date: 29-08-2023
സംസ്ഥാനത്ത് പരക്കെ മഴ കിട്ടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മൂന്നുജില്ലകളില്‍ ശക്തമായ മഴക്കും ഇടയുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും മഴക്കൊപ്പം ഇടിമിന്നലുണ്ടാകും.
ഇടിമിന്നലുള്ളപ്പോള്‍ ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മിന്നലുള്ളപ്പോള്‍ തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കുകയോ വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യരുത്.
രണ്ടാം തീയതിവരെ സംസ്ഥാനത്ത് മിതമായ തോതില്‍ മഴകിട്ടും. നാളെ ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. 36 ഡിഗ്രിസെല്‍സ്യസ് വരെ ഉയര്‍ന്ന കടുത്ത ചൂടിന് ആശ്വാസമായാണ് മഴയെത്തിയത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ