
Perinthalmanna Radio
Date: 15-03-2023
പെരിന്തൽമണ്ണ: കനത്ത ചൂടിന് നേരിയ ആശ്വാസമായി പെരിന്തൽമണ്ണയിലും വേനൽ മഴയെത്തി. ഇന്ന് രാത്രി 7:30 മണിയോടെയാണ് പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലും മഴ പെയ്തത്. വരും ദിവസങ്ങളിലും വേനൽ മഴ ലഭിച്ചാല്‍ കൊടും ചൂടിന് ആശ്വാസം ആകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. വേനൽ കനത്തതോടെ ചൂട് ക്രമാതീതമായി വർദ്ധിച്ചിരുന്നു. സംസ്ഥാനത്ത് മലപ്പുറം ഉൾപ്പെടെയുള്ള
വിവിധ ജില്ലകളിൽ ഇന്ന് മുതൽ മഴ പെയ്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് ഉണ്ടായിരുന്നു. കലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചതു പോലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ന് തന്നെ വേനൽ മഴയെത്തി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
