സംസ്ഥാനത്ത് ഈ മാസം 23 വരെ വ്യാപകമായ മഴക്ക് സാധ്യത

Share to

Perinthalmanna Radio
Date: 20-10-2022

ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു. ആൻഡമാൻ കടലിൽ നിലനിൽക്കുന്ന ചക്രവതച്ചുഴി ന്യുനമർദ്ദമായി മാറിയെന്നും ഇത് തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക്-കിഴക്കൻ അറബികടലിൽ കേരള തീരത്തിന് സമീപമായി ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഒക്ടോബർ 20 മുതൽ 23 വരെ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പത്തനംതിട്ടയിലും എറണാകുളം മുതൽ വയനാട് വരെയുമുള്ള ജില്ലകളിലാണ് യെല്ലോ അല‍ർട്ട്. തുലാ വര്‍ഷത്തിന് മുന്നോടിയായുള്ള ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം, കേരള തീരത്ത് ഒക്ടോബർ 20, 21 തിയതികളിലും ലക്ഷദ്വീപ് തീരത്ത് ഒക്ടോബർ 20 മുതൽ  23 വരെ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to