തുലാവർഷം ആരംഭിച്ചു; നാളെ മുതൽ കേരളത്തിൽ കനത്ത മഴ

Share to

Perinthalmanna Radio
Date: 29-10-2022

തുലാവർഷം തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ തീരദേശ മേഖലയിലും ആന്ധ്രാപ്രാദേശിന്റെ തെക്കൻ തീരദേശ മേഖലയിലും ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട വടക്ക് കിഴക്കൻ കാറ്റിനെ തുടർന്ന് നാളെ മുതൽ ബുധനാഴ്ച വരെ കേരളത്തിൽ വ്യാപക മഴയ്‌ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.

യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:

ഞായർ (ഒക്ടോബർ 30): കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്

തിങ്കൾ (ഒക്ടോബർ 31): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി.

ചൊവ്വ (നവംബർ 01): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.

ബുധൻ (നവംബർ 02): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം.

Share to