
Perinthalmanna Radio
Date: 23-01-2023
പെരിന്തൽമണ്ണ: റേഷൻ കടകൾ സ്മാർട്ട് ആക്കുന്ന കെ-സ്റ്റോർ പദ്ധതി കടലാസിൽ ഒതുങ്ങി. മലപ്പുറം ജില്ലയിൽ തെരഞ്ഞെടുത്ത അഞ്ച് താലൂക്കുകളിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള നൂറുദിന കർമ്മ പദ്ധതികളിലുൾപ്പെടുത്തിയാണ് റേഷൻ കടകൾ സ്മാർട്ടാക്കാൻ തീരുമാനിച്ചിരുന്നത്.
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി, തിരൂർ, ഏറനാട് എന്നീ താലൂക്കുകളിലെ അഞ്ച് റേഷൻ കടകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്. ഇതു സംബന്ധിച്ച സംസ്ഥാന പൊതുവിതരണ വകുപ്പിന് ജില്ല സപ്ലൈ ഓഫിസർ റിപ്പോർട്ട് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് തുടർനടപടികൾ ഉണ്ടായിട്ടില്ല. 300 ചതുരശ്ര അടി വിസ്തീർണമുള്ള കടകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.
പൊതുജന സേവന കേന്ദ്രം, സപ്ലൈകോ ശബരി ഉൽപന്നങ്ങളുടെ വിൽപന, 5,000 രൂപ വരെയുള്ള പണമിടപാടുകൾ നടത്തുന്നതിനുള്ള ബാങ്കിങ് സംവിധാനം, സംഭരണ കാലാവധി കൂടുതലുള്ള മിൽമ ഉൽപന്നങ്ങൾ, മിനി എൽ.പി.ജി സിലിണ്ടറുകൾ എന്നിവ വിപണനം നടത്തുന്നതിനുള്ള സംവിധാനവും കെ-സ്റ്റോറിൽ ഉണ്ടാക്കും. പദ്ധതി പ്രവർത്തികമായാൽ റേഷൻ കടകളുടെ ഭാവിതന്നെ മാറിമറയും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
