റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്; സംസ്ഥാനത്തെ റേഷന്‍ കടകള്‍ ശനിയാഴ്ച്ച മുതല്‍ അടച്ചിടും

Share to

Perinthalmanna Radio
Date: 22-11-2022

സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഈ മാസം 26 മുതല്‍ കടകള്‍ അനിശ്ചിതമായി അടച്ചിടും. റേഷന്‍ കമ്മീഷന്‍ സര്‍ക്കാര്‍ പൂര്‍ണമായി നല്‍കാത്തില്‍ പ്രതിഷേധിച്ചാണ് നടപടി.

കഴിഞ്ഞ മാസത്തെ കമ്മീഷന്‍ തുക 49 ശതമാനം മാത്രമേ നല്‍കാനാകൂയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ കുടിശ്ശിക എന്ന് നല്‍കുമെന്ന് ഉത്തരവിലില്ല. ഈ സാഹചര്യത്തിലാണ് സിഐടിയു, എഐടിയുസി തുടങ്ങിയ ഇടത് അനുകൂല സംഘടനകളും സമര രംഗത്തുള്ളത്.

51 ശതമാനം കമ്മീഷന്‍ തടഞ്ഞുവയ്ക്കുകയാണെന്നാണ് സംഘടനകള്‍ പറയുന്നത്. സമര നോട്ടീസ് നാളെ സര്‍ക്കാരിന് നല്‍കുമെന്ന് വ്യാപാരി സംഘടനകള്‍ അറിയിച്ചു. റേഷന്‍ വ്യാപാരികളുടെ വിവിധ സംഘടനകളുടെ യോഗം ചേര്‍ന്നാണ് സമരപ്രഖ്യാപനം നടത്തിയത്.

Share to

Leave a Reply

Your email address will not be published. Required fields are marked *