Perinthalmanna Radio
Date: 26-02-2023
സംസ്ഥാനത്ത് റേഷൻ വിതരണത്തിലെ ഇ പോസ് സംവിധാനം വീണ്ടും മെല്ലെപ്പോക്കിൽ. ഇന്നലെ വിതരണത്തിൽ വലിയ പ്രതിസന്ധിയുണ്ടായി. റേഷൻ കടകളിലെ ഇ പോസ് മെഷീനിൽ വിരൽ പതിപ്പിച്ചും ഇതു പരാജയപ്പെടുമ്പോഴുള്ള ബദൽ രീതിയായ റേഷൻ കാർഡ് ഉടമയുടെ മൊബൈൽ ഫോണിലേക്ക് ഒടിപി വരുന്നതും പലയിടത്തും പ്രവർത്തിച്ചില്ല. മാസാവസാനമായതോടെ കടകളിൽ തിരക്കും കൂടി. ആകെ 93.34 ലക്ഷം റേഷൻ കാർഡ് ഉടമകളിൽ 59.27 ലക്ഷം പേരാണ് (63.5%) ഈ മാസം റേഷൻ വാങ്ങിയത്. രണ്ടു ദിവസം കൂടിയാണ് വിതരണത്തിന് അവശേഷിക്കുന്നത്. സമയ ക്രമീകരണം എന്ന, 3 മാസത്തിലേറെ നീണ്ട പരീക്ഷണത്തിനു ശേഷം മാർച്ച് ഒന്നു മുതൽ റേഷൻ കടകളുടെ പ്രവർത്തന സമയം പഴയ രീതിയിലേക്കു മടങ്ങിയേക്കും. സമയക്രമീകരണം ഫലിച്ചില്ലെന്ന ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ വിലയിരുത്തലിനെ തുടർന്നാണ് ഇത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ