
Perinthalmanna Radio
Date: 19-05-2023
താഴേക്കോട് : സംസ്ഥാന ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ജില്ലയിലെ ആദ്യ കെ-സ്റ്റോർ താഴേക്കോട് ഗ്രാമ പ്പഞ്ചായത്തിലെ അരക്കുപറമ്പ് പുത്തൂരിൽ പ്രവർത്തനം തുടങ്ങി. 27-ാം നമ്പർ റേഷൻ കടയാണ് കെ-സ്റ്റോർ ആക്കി മാറ്റിയത്.
റേഷൻ കടകളുടെ നവീകരണം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ പുതുതായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയാണ് കെ സ്റ്റോർ പദ്ധതി. ശബരി ഉൽപ്പന്നങ്ങൾ, ചോട്ടു ഗ്യാസ്, മിൽമ ഉൽപ്പന്നങ്ങൾ, ബാങ്കിംഗ് സേവനങ്ങൾ, സിഎസ്സി സേവനങ്ങൾ എന്നിവ കെ- സ്റ്റോർ വഴി ജനങ്ങൾക്ക് ഇനി മുതൽ ലഭ്യമാകും.
നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. താഴേക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സോഫിയ അധ്യക്ഷയായി. വാർഡംഗം ഫസീല, പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസർ പി. അബ്ദുറഹ്‌മാൻ, ടി.ടി. മുഹമ്മദാലി, ഓങ്ങല്ലൂർ ഹമീദ്, മുഹമ്മദാലി, വി.പി. റഷീദ്, ടി.എ. രജീഷ് കുമാർ, എസ്. സതീഷ്, കെ. പ്രവീൺ തുടങ്ങിയവർ പ്രസംഗിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
