
Perinthalmanna Radio
Date: 06-01-2023
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് നാളെ (07-01-2023 ശനി) പ്രവൃത്തി ദിവസം ആയിരിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക് ഇതേ ദിവസം ക്ലാസ് ഉണ്ടായിരിക്കില്ല. വിദ്യാഭ്യാസ കലണ്ടർ പ്രകാരം കഴിഞ്ഞ ഡിസംബർ 3 അധിക പ്രവൃത്തി ദിവസം ആയിരുന്നെങ്കിലും അന്ന് അവധി നൽകിയിരുന്നു. അതിന് പകരമാണ് ജനുവരി 7 പ്രവൃത്തി ദിനമാക്കിയത്.
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
