സ്‌കൂൾ അധ്യാപകരുടെ തസ്തികനിർണയം: ഉത്തരവ് ഈമാസം അവസാനത്തോടെ

Share to

Perinthalmanna Radio
Date: 06-02-2023

സ്‌കൂൾ അധ്യാപകരുടെ തസ്തിക നിർണയവുമായി ബന്ധപ്പെട്ട് ഈ അധ്യയന വർഷത്തെ നടപടികൾ പൂർത്തിയായെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ആറാം പ്രവൃത്തി ദിന കണക്കനുസരിച്ച് സർക്കാർ, സർക്കാർ എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിലായി ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലായി ആകെ 38,32,395 വിദ്യാർഥികളുണ്ട്. ഹയർ സെക്കൻഡറി കൂടി കൂട്ടിയാൽ മൊത്തം 46,61,138 വിദ്യാർഥികളാണ് ഈ വർഷമുള്ളത്.

തസ്തിക നിർണയം സംബന്ധിച്ച റിപ്പോർട്ട് അനുമതിക്കായി ധനവകുപ്പിന് കൈമാറിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ഉത്തരവിറങ്ങും. തുടർന്ന്, അധ്യാപകരുടെ നിയമന നടപടി തുടങ്ങും. ഈവർഷം ആറായിരത്തോളം തസ്തികകൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

3,03,168 കുട്ടികളാണ് ഒന്നാം ക്ലാസിൽ ഈ വർഷം പ്രവേശനം നേടിയത്. കഴിഞ്ഞ അധ്യയന വർഷം ഉണ്ടായിരുന്നവർക്കു പുറമേ പൊതു വിദ്യാലയങ്ങളിൽ രണ്ടു മുതൽ പത്തുവരെ ക്ലാസുകളിലായി 1,19,970 കുട്ടികൾ ചേർന്നു. ഇതിൽ 44,915 പേർ സർക്കാർ സ്കൂളിലും 75,055 പേർ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലുമാണ്. 24 ശതമാനം പേർ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിൽനിന്നുള്ളവരും 76 ശതമാനം പേർ ഇതര സിലബസുകളിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിൽ നിന്നുള്ളവരുമാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *