Perinthalmanna Radio
Date: 26-02-2023
പെരിന്തൽമണ്ണ: ആറു വയസ്സില്‍ സ്‌കൂള്‍ പ്രവേശനം എന്ന കേന്ദ്ര വിദ്യാഭ്യാസ നയത്തിലെ നിര്‍ദേശം ചര്‍ച്ച ചെയ്ത് മാത്രമേ കേരളത്തില്‍ നടപ്പിലാക്കാന്‍ കഴിയൂ എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. പെരിന്തല്‍മണ്ണ ഈസ്റ്റ് ജി.എല്‍.പി സ്‌കൂളിന്റെ ഭാഗമായ മാതൃകാ പ്രീപ്രൈമറി സ്‌കൂള്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദേശീയ വിദ്യാഭ്യാസ നയത്തിലെ നിര്‍ദേശങ്ങള്‍ തള്ളിക്കളയുന്നില്ല. എന്നാല്‍ ചില കാര്യങ്ങളില്‍ വിയോജിപ്പുകളുണ്ട്. അഞ്ച് വയസ്സു കഴിഞ്ഞാല്‍ മുഴുവന്‍ കുട്ടികളും സ്‌കൂള്‍ പ്രവേശനം നേടുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. അതു കൊണ്ടു തന്നെ ആറ് വയസ്സ് എന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ പി. ഷാജി, വൈസ് ചെയര്‍ പെഴ്സണ്‍ നസീറ ടീച്ചര്‍, കൗണ്‍സിലര്‍ കെ. അജിത, ഭക്ഷ്യ സുരക്ഷാ കമ്മീഷന്‍ അംഗം വി. രമേശന്‍, മുന്‍ എം.എല്‍.എ വി. ശശികുമാര്‍, പി.ടി.എ പ്രസിഡന്റ് എം. ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ