
Perinthalmanna Radio
Date: 14-03-2023
കത്തുന്ന വേനൽ ചൂടിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പൊതു പരീക്ഷകൾക്കൊപ്പം ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകൾക്കും തുടക്കമായി.
എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി. എച്ച്.എസ്.ഇ പരീക്ഷകൾ രാവിലെയാണ് നടക്കുന്നതെങ്കിൽ വാർഷിക പരീക്ഷ ഉച്ചക്കു ശേഷം 1.30 മുതലാണ് ആരംഭിക്കുന്നത്. താപനില അനുദിനം ഉയരുന്നതിനിടെയാണ് ഒന്നാം ക്ലാസിലെ കുട്ടികൾ ഉൾപ്പെടെ ഉച്ചക്ക് പരീക്ഷക്കായി സ്കൂളിൽ എത്തേണ്ടി വരുന്നത്. മറ്റു മാർഗം ഇല്ലാത്തതിനാലാണ് ഉച്ചക്ക് പരീക്ഷ നടത്തേണ്ടി വന്നതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. പകൽ 11നും ഉച്ചക്ക് ശേഷം മൂന്നിനും ഇടയിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നില നിൽക്കുമ്പോഴാണ് പരീക്ഷക്കായി ചെറിയ കുട്ടികൾ ഉൾപ്പെടെ പുറത്തിറങ്ങേണ്ടി വരുന്നത്.
ആദ്യം പ്രസിദ്ധീകരിച്ച ടൈംടേബിളിൽ ഏതാനും ദിവസം മുമ്പ് മാറ്റം വരുത്തിയതിന് എതിരെയും വിമർശനം ഉയർന്നിട്ടുണ്ട്. പല വിദ്യാർഥികളും ടൈംടേബിളിലെ മാറ്റം വൈകിയാണറിഞ്ഞത്. അധ്യാപകർക്കും കടുത്ത വേനലിലെ പരീക്ഷ ജോലി ബുദ്ധിമുട്ടായിട്ടുണ്ട്. എസ്.എ സ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷ ഇൻവിജിലേഷൻ ഡ്യൂട്ടിക്കായി പോകുന്ന അധ്യാപകർ അതേ സ്കൂളിൽ തന്നെ ഉച്ചക്കു ശേഷം വാർഷിക പരീക്ഷ ഡ്യൂട്ടിയും ചെയ്യണമെന്നാണ് നിർദേശം. മാർച്ച് 30നാണ് വാർഷിക പരീക്ഷകൾ പൂർത്തിയാകുന്നത്. 31ന് സ്കൂളുകൾ മധ്യവേനൽ അവധിക്കായി അടക്കും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
