Perinthalmanna Radio
Date: 08-12-2022
പെരിന്തൽമണ്ണ: ബ്ലോക്ക് കേരളോത്സവത്തിൽ 606 പോയന്റ് നേടി അങ്ങാടിപ്പുറം പഞ്ചായത്ത് ജേതാക്കളായി. 372 പോയന്റോടെ പുലാമന്തോൾ രണ്ടാം സ്ഥാനവും 163 പോയന്റ് നേടി വെട്ടത്തൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള മെമന്റോ വിതരണം ബ്ലോക്ക് പ്രസിഡന്റ് എ.കെ. മുസ്തഫ നിർവഹിച്ചു. വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത് അധ്യക്ഷത വഹിച്ചു. വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദ, പുലാമന്തോൾ പ്രസിഡന്റ് സൗമ്യ, കീഴാറ്റൂർ പ്രസിഡന്റ് ജമീല ടീച്ചർ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ നജ്മ തബ്ഷീറ, പി.കെ. അയമു, അബ്ദുൽ അസീസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. പാർവതി, മുഹമ്മദ് നയീം, ദിലീപ്, ഉമ്മു സൽമ, റജീന, പ്രബീന ഹബീബ്, വിൻസി അനിൽ എന്നിവർ സംസാരിച്ചു.