കൊടുകുത്തിമലയിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു

Share to

Perinthalmanna Radio
Date: 30-10-2022

പെരിന്തൽമണ്ണ: അമ്മിനിക്കാട് കൊടികുത്തിമല റോഡിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പെരിന്തൽമണ്ണയിലെ വി. രമേശന്റെ മകൻ അക്ഷയ് (19), പെരിന്തൽമണ്ണ കാവുങ്ങൽ വീട്ടിൽ ബിന്ദുവിന്റെ മകൻ ശ്രേയസ് (21) എന്നിവരാണ് മരിച്ചത്. പെരിന്തൽമണ്ണ സ്വദേശി വള്ളൂരാൻ നിയാസ് (19) പരുക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലുണ്ട്.

2018 നവംബറിലും അമ്മിനിക്കാട് -കൊടികുത്തിമല റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കൾ മരണപ്പെട്ടിരുന്നു. പെരിന്തൽമണ്ണ തേലക്കാട് സ്വദേശികളായ മധു, സിദ്ധിഖ് എന്നിയുവാക്കളാണ് അന്ന് മരണമടഞ്ഞത്. കൊടികുത്തിമല റോഡിൽ കുഴിയിൽ ചാടിയ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kcf3RkhQXQkLLaVchwrRgg

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to