കൊടികുത്തിമല വിനോദ സഞ്ചാര കേന്ദ്രം വീണ്ടും  സഞ്ചാരികൾക്കായി തുറന്നു

Share to

Perinthalmanna Radio
Date: 02-04-2023

പെരിന്തൽമണ്ണ: കൊടികുത്തിമല വിനോദ സഞ്ചാര കേന്ദ്രം ഒരു മാസത്തെ ഇടവേളയ്ക്കുശേഷം ശനിയാഴ്ച സഞ്ചാരികൾക്ക് തുറന്നു കൊടുത്തു. മാർച്ച് ഒന്നിന് കാട്ടുതീ പടരുന്ന സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായിട്ടാണ് വിനോദ സഞ്ചാര കേന്ദ്രം അടച്ചത്. ശനിയാഴ്ച വളരെ കുറച്ച് സഞ്ചാരികൾ മാത്രമാണ് എത്തിയത്. മലപ്പുറത്തിന്റെ ഊട്ടിയെന്നാണ് കൊടികുത്തിമല അറിയപ്പെടുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ കൊടികുത്തിമലയുടെ പ്രകൃതി സൗന്ദര്യവും കുളിരും നുകരാൻ എത്തുമെന്നാണ് നിഗമനം. ഈ മേഖലയിലെ ഏറ്റവും മനോഹരമായ ഹിൽ സ്റ്റേഷനുകളിലൊന്നാണാണിത്.

മലമുകളിൽ മനോഹരമാക്കിയ നിരീക്ഷണ ഗോപുരം, വിശ്രമകേന്ദ്രങ്ങൾ, ഇരിപ്പിടങ്ങൾ, ഫോട്ടോ എടുക്കാനുള്ള സൗകര്യങ്ങൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ടുമുതൽ വൈകീട്ട് നാലു വരെയാണ് പ്രവേശനം. ഒരാൾക്ക് നാൽപ്പതു രൂപയാണ് പ്രവേശനഫീസ്. വൈകീട്ട് ആറു വരെയാണ് വിനോദ സഞ്ചാരകേന്ദ്രത്തിൽ നിൽക്കാനുള്ള അനുമതി. ക്യാമറയ്ക്ക് 100 രൂപ ഫീസ് അടയ്ക്കണം. പ്ലാസ്റ്റിക് നിരോധനമുള്ളതിനാൽ പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളവുമായി പോകുന്നവർ 100 രൂപ പ്രവേശന കവാടത്തിൽ നൽകണം. തിരിച്ചിറങ്ങുമ്പോൾ കുപ്പികൾ തിരിച്ചേൽപ്പിച്ചാൽ പണം തിരിച്ചു നൽകും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *