Wednesday, December 25

കൊണ്ടോട്ടിയിൽ ഗതാഗത നിയന്ത്രണം നിലവിൽ വന്നു

Share to

Perinthalmanna Radio
Date: 16-11-2022

കൊണ്ടോട്ടി: കോഴിക്കോട് – പാലക്കാട് ദേശീയ പാതയിൽ തീർത്തും തകർന്നടിഞ്ഞ കൊണ്ടോട്ടി പതിനേഴാം മൈലിൽ പുനരുദ്ധാരണ പ്രവൃത്തികൾക്ക് തുടക്കമായി. ദേശീയ പാത ഇന്റർലോക്ക് കട്ടകൾ പതിച്ചാണ് നവികരിക്കുന്നത്. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ് നവീകരണം. അഴുക്കു ചാലോട് കൂടി 60 മീറ്റർ നീളത്തിൽ ഇന്റർലോക്ക് കട്ടകൾ വിരിക്കുന്നതിന് 26.53 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിന്റെ ഭാഗമായി കൊണ്ടോട്ടി വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ട്. നേരത്തേ തിങ്കളാഴ്ച ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച പ്രവൃത്തികൾ രാത്രി 10ന് ശേഷം ആക്കിയത് യാത്രക്കാരെ ആശയ കുഴപ്പത്തിലാക്കി.

നിരന്തരമായുണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്ന റോഡ് വെള്ളക്കെട്ടിനെ അതി ജീവിക്കുന്ന വിധത്തിലാണ് പുനരുദ്ധരിക്കുന്നത്. റോഡിന്റെ ഒരു വശത്തെ പ്രവൃത്തികൾ ആദ്യം പൂർത്തിയാക്കിയ ശേഷമായിരിക്കും മറു വശത്തെ പ്രവൃത്തികൾ. ഇതിനാൽ മഞ്ചേരി, മലപ്പുറം, കൊണ്ടോട്ടി ഭാഗങ്ങളിൽ നിന്ന് കോഴിക്കോട്, എടവണ്ണപ്പാറ ഭാഗത്തേക്കുള്ള വാഹനങ്ങൾ ദേശീയ പാത വഴി തന്നെയാണ് കടത്തി വിടുക.

ആദ്യ ഘട്ടത്തിൽ രാത്രിയിലാണ് നിർമാണ പ്രവൃത്തികൾ. പ്രവൃത്തികൾ പൂർത്തിയാകും വരെ ഗതാഗത നിയന്ത്രണം ദേശീയ പാതയിൽ തുടരുമെന്ന് കേന്ദ്ര അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അനിത കുമാരി വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച പ്രവൃത്തികൾ രാത്രിയോടെയാണ് തുടങ്ങിയത്. ഇക്കാര്യം മുൻകൂട്ടി അറിയിക്കാത്തതിനെ തുടർന്നാണ് യാത്രക്കാർ ആശയ കുഴപ്പത്തിലായത്.

യാത്രകൾ ഇതിലേ…

പാണ്ടിക്കാട് ഭാഗത്ത് നിന്ന് കൊണ്ടോട്ടിയി ലേക്കുള്ള റോഡ് അടച്ചു. ഈ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ കൊളത്തൂർ മേലങ്ങാടി വഴി നഗരത്തിൽ പ്രവേശിക്കണം.

ദേശീയ പാതയിൽ കൊളത്തൂർ എയർപോർട്ട് ജങ്ഷനിൽ കൊണ്ടോട്ടി ഭാഗത്തേക്കുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ വിമാന താവള റോഡിലൂടെ തിരിച്ച് മേലങ്ങാടി വഴിയാണ് നഗരത്തിൽ എത്തേണ്ടത്. മേലങ്ങാടി – വിമാന താവള റോഡ് വഴി വരുന്ന ബസുകളും ചെറു വാഹനങ്ങളും ഒഴികെയുള്ള മറ്റു വാഹനങ്ങളെല്ലാം കോടങ്ങാട് വഴി തിരിഞ്ഞാണ് നഗരത്തിൽ പ്രവേശിക്കേണ്ടത്. ബസുകൾ മേലങ്ങാടിയിൽ നിന്ന് നേരിട്ട് ബസ് സ്റ്റാൻഡിൽ എത്തി മഞ്ചേരി, മലപ്പുറം ഭാഗങ്ങളിലേക്ക് പോകുന്ന രീതിയിലാണ് ക്രമീകരണം. എടവണ്ണപ്പാറ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളും കൊളത്തൂർ വഴി തിരിഞ്ഞ് ഇതേ രീതിയിൽ തന്നെയാണ് പോകേണ്ടത്. ഇതു സംബന്ധിച്ച വിവരങ്ങൾ നൽകാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിൽ നിന്നും കാക്കഞ്ചേരി പള്ളിക്കൽ റോഡ് ജങ്ഷനിൽ നിന്നും വരുന്ന ഭാര വാഹനങ്ങളും മഞ്ചേരി, മലപ്പുറം ഭാഗത്തേക്കുള്ള ലോറികളും രാമനാട്ടുകര മേൽപാലത്തിന് താഴെ നിന്ന് കുരിയാട്, വേങ്ങര വഴി മലപ്പുറം ഭാഗത്തേക്കാണ് രാമനാട്ടുകര മേൽപാലത്തിനു താഴെ ജങ്ഷനിൽ ഇതു സംബന്ധിച്ച് മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ അറിയിപ്പ് ബോർഡ് സ്ഥാപിച്ചു. മറ്റു കേന്ദ്രങ്ങളിലും അറിയിപ്പ് ബോർഡുകൾ ഒരുക്കിയിട്ടുണ്ട്.

Share to

Leave a Reply

Your email address will not be published. Required fields are marked *