Perinthalmanna Radio
Date: 08-11-2022
സ്‌കൂള്‍, കോളേജ് വിനോദ യാത്രകള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വാടകയ്ക്ക് ലഭിക്കും. മിനി ബസുകള്‍ മുതല്‍ മള്‍ട്ടി ആക്സില്‍ വോള്‍വോ ബസുകള്‍വരെയാണ് ലഭിക്കുക. ഏഴ് വിഭാഗങ്ങളിലായി മിനിമം നിരക്ക് പ്രഖ്യാപിച്ചു. നാല്, എട്ട്, 12, 16 മണിക്കൂര്‍ എന്നിങ്ങനെ സമയം അടിസ്ഥാനത്തിലും ബസുകള്‍ വാടകയ്ക്ക് നല്‍കും. അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും നിശ്ചിത തുക നല്‍കണം.
മിനി ബസിന് നാലുമണിക്കൂറിന് 8,800 രൂപയും 16 മണിക്കൂറിന് 20,000 രൂപയും നല്‍കണം. ഓര്‍ഡിനറിക്ക് നാലുമണിക്കൂറിന് 9,250 രൂപയും 16 മണിക്കൂറിന് 21,000 രൂപയുമാണ് നിരക്ക്. ഫാസ്റ്റിന് നാലു മണിക്കൂറിന് 9,500 രൂപയും 16 മണിക്കൂറിന് 23,000 രൂപയുമാണ് ഈടാക്കുക. സൂപ്പര്‍ ഫാസ്റ്റിന് നാലുമണിക്കൂറിന് 9,900 രൂപയാണ് നിരക്ക്. 16 മണിക്കൂറിന് 25,000 രൂപ. സൂപ്പര്‍ എക്‌സ്പ്രസിന് നാലുമണിക്കൂറിന് 10,250 രൂപയും 16 മണിക്കൂറിന് 26,000 രൂപയും നല്‍കണം.
എ.സി. ലോ ഫ്‌ളോറിന് നാലുമണിക്കൂറിന് 11,000 രൂപയും 16 മണിക്കൂറിന് 28,000 രൂപയും വോള്‍വോ ബസിന് നാലുമണിക്കൂറിന് 15,000 രൂപയും 16 മണിക്കൂറിന് 35,000 രൂപയുമാണ് നിരക്ക്. നാലുമണിക്കൂര്‍ (75 കിലോമീറ്റര്‍), എട്ടുമണിക്കൂര്‍ (150 കിലോമീറ്റര്‍), 12 മണിക്കൂര്‍ (200 കിലോമീറ്റര്‍), 16 മണിക്കൂര്‍ (300 കിലോമീറ്റര്‍) വീതം ബസുകള്‍ ഓടും. ഫോണ്‍: 8129562972.