
Perinthalmanna Radio
Date: 06-03-2023
കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സൗജന്യയാത്ര കർശനമായി നിയന്ത്രിക്കാൻ കെഎസ്ആർടിസി തീരുമാനം. വിദ്യാർഥി കൺസഷനും സൗജന്യ പാസുകളും നിയന്ത്രിക്കാൻ സോഫ്റ്റ്‌വെയർ വാങ്ങും. അംഗ പരിമിതർക്കും സ്വാതന്ത്ര്യ സമര സേനാനികൾക്കുമുള്ള സൗജന്യപാസ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ ഇവ പുനഃപരിശോധിക്കും.
കൺസഷൻ വേണ്ട വിദ്യാർഥികളുടെ പട്ടിക പ്രിൻസിപ്പലാണു നൽകേണ്ടത്. പരിശോധനയിൽ അർഹതയില്ലാത്തവരെ കണ്ടെത്തിയാൽ ആ സ്കൂളിനുള്ള കൺസഷൻ ഒരു വർഷം തടയും. കൺസഷൻ ചെലവ് വിദ്യാഭ്യാസ വകുപ്പും അംഗപരിമിത പാസിന്റെ പണം സാമൂഹികനീതി വകുപ്പും നൽകണമെന്ന് ആവശ്യപ്പെട്ട് ഇരു വകുപ്പുകൾക്കും കത്തു നൽകും.
കൺസഷന് 130 കോടിയും സൗജന്യ പാസിന് 830 കോടിയാണ് ഒരുവർഷം വേണ്ടത്. ഇന്ത്യൻ ഓയിൽ കോർപറേഷനുള്ള 120 കോടി രൂപ കുടിശികയിൽ 40 കോടിയെങ്കിലും ഉടൻ നൽകിയില്ലെങ്കിൽ ഇന്ധനവിതരണം നിർത്തുമെന്നു മുന്നറിയിപ്പു ലഭിച്ചതോടെ പരീക്ഷക്കാലത്ത് സർവീസ് മുടങ്ങുമെന്ന ആശങ്കയിലാണ് കെഎസ്ആർടിസി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
