കെഎസ്ആര്‍ടിസിയ്‌ക്ക് ആശ്വാസം; ഗ്രാമവണ്ടി സര്‍വീസ് ബമ്പര്‍ ഹിറ്റ്

Share to

Perinthalmanna Radio
Date: 03-05-2023

കെ.എസ്.ആര്‍.ടി.സി. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതിയ്ക്ക് ജന പ്രിയമേറുന്നു.
കെ.എസ്.ആര്‍.ടി.സി ഉത്തര മേഖലയില്‍ ഇതുവരെ ഏകദേശം 8874600 രൂപയാണ് ഗ്രാമവണ്ടിയുടെ വരുമാനം.മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടുന്ന കെ .എസ് .ആര്‍ .ടി .സി യുടെ ഉത്തര മേഖലയില്‍ കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ഗ്രാമവണ്ടി സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ സെപ്‌തംബറിലാണ് ജില്ലയില്‍ ചാത്തമംഗലത്ത് ഗ്രാമവണ്ടി ഓടി തുടങ്ങിയത്. ദിവസം 4995 രൂപയാണ് ശരാശരി വരുമാനം. സ്‌കൂള്‍ സമയത്തെ സര്‍വീസുകള്‍ കഴിഞ്ഞ് ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍, നായരുകുഴി, ആര്‍.ഇ.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,നെച്ചൂളി കുടുംബാരോഗ്യ കേന്ദ്രം, വെളുത്തൂര്‍ ആയുര്‍വേദ ആശുപത്രി, നായരുകുഴി ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലാണ് സര്‍വീസ് നടത്തുന്നത്.

രാവിലെ കോഴിക്കോട് ഡിപ്പോയില്‍ നിന്ന് ആരംഭിച്ച്‌ വൈകിട്ട് ഡിപ്പോയില്‍ അവസാനിക്കുന്ന തരത്തിലാണ് സര്‍വീസ് ക്രമികരിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് വയനാട്ടില്‍ ഗ്രാമവണ്ടി ഓടിത്തുടങ്ങിയത്. ഏകദേശം 5840 രൂപയാണ് ഒരു ദിവസത്തെ ശരാശരി വരുമാനം. രാവിലെ മാനന്തവാടിയില്‍ നിന്നാരംഭിച്ച്‌ വൈകിട്ട് മാനന്തവാടിയില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ്. ആറളം ഫാം പുനരധിവാസ മേഖലയിലെ വിവിധ ബ്ലോക്കുകളെ കോര്‍ത്തിണക്കി കഴിഞ്ഞ മാസമാണ് കണ്ണൂരില്‍ ഗ്രാമവണ്ടി ആരംഭിച്ചത്. 7050 രൂപയാണ് വരുമാനം. ഒക്ടോബറിലാണ് മലപ്പുറത്ത് ഗ്രാമവണ്ടി ഓടിത്തുടങ്ങിയത്. 3000 രൂപയാണ് ദിവസ വരുമാനം. കോഴിക്കോടാണ് കൂടുതല്‍ വരുമാനം.

ഗ്രാമവണ്ടികള്‍ക്ക് പഞ്ചായത്തുകളാണ് ഇന്ധന തുക കണ്ടെത്തുന്നത്. വ്യക്തികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവരുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെയും പഞ്ചായത്തുകളുടെ തനത് ഫണ്ടിലൂടേയുമാണ് പണം കണ്ടെത്തുന്നത്.

ഒരോ മാസവും ഒരു ലക്ഷം രൂപയാണ് ഇന്ധനത്തിനായി നീക്കി വെക്കുന്നത്. ഗ്രാമവണ്ടി സര്‍വീസ് നടത്തി ലഭിക്കുന്ന തുക ജീവനക്കാരുടെ ശമ്ബളത്തിനും വണ്ടിയുടെ അറ്റകുറ്റപണികള്‍ക്കുമാണ് ഉപയോഗിക്കുന്നത്.  ജില്ലയില്‍ മറ്റു പഞ്ചായത്തുകള്‍ ഗ്രാമവണ്ടി സര്‍വീസിനായി സമീപിച്ചിട്ടുണ്ടെന്നും വൈകാതെ തന്നെ മറ്റു തദ്ദേശ സ്ഥാപന പരിധിയിലും ഗ്രാമവണ്ടി സര്‍വീസ് യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമെന്നും കോഴിക്കോട്‌ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *