
Perinthalmanna Radio
Date: 24-01-2023
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ നിന്ന് രാത്രി എട്ടരയ്ക്ക് വെട്ടത്തൂർ വഴി തിരുവാഴാംകുന്നിലേ ക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കാത്തതി നാൽ യാത്രക്കാർക്ക് ദുരിതം. കോവിഡിന് ശേഷം ദിവസങ്ങൾ മാത്രമാണ് ബസ് സർവീസ് ഉണ്ടായിരുന്നത്. നിലവിൽ രാത്രി എട്ടോടെയാണ് പെരിന്തൽമണ്ണയിൽ നിന്ന് തിരുവാഴാംകുന്നിലേക്കുള്ള അവസാന ബസ്. ഇതിന് ശേഷം യാത്രക്കാർ ഓട്ടോറിക്ഷയെയോ മറ്റു വാഹനങ്ങളെയോ ആശ്രയിക്കണം. രാത്രി സർവീസ് നടത്തുന്ന ബസ് രാവിലെ ആറിന് തിരിച്ച് തിരുവിഴാംകുന്നിൽ നിന്ന് പെരിതൽമണ്ണയിലേക്കും സർവീസ് നടത്തിയിരുന്നു. മലയോര മേഖലയിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള ജീവനക്കാർക്കും വിദ്യാർഥികൾക്കും അടക്കം ഏറെ ഉപകാര പ്രദമായിരുന്ന ഈ സർവീസ്. യാത്രാക്ലേശം പരിഹരിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ അധികൃതർക്ക് പരാതി നൽകിയിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
