
Perinthalmanna Radio
Date: 07-09-2023
മലപ്പുറം: പ്രതിദിന വരുമാനത്തില്‍ റെക്കോർഡ് നേട്ടവുമായി മലപ്പുറം കെഎസ്‌ആര്‍ടിസിയും. ഓണാവധിക്കു ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച നാല് ഡിപ്പോകളിലും 35.54 ലക്ഷം രൂപ ഓടിയെടുത്തു. കെഎസ്‌ആര്‍ടിസി വടക്കൻ മേഖലയില്‍ മലപ്പുറം ജില്ലയാണ് മുന്നില്‍. 119 ശതമാനം നേട്ടമുണ്ടാക്കാനായി. അവധിദിനമായ ആഗസ്ത് 26 മുതല്‍ സെപ്തംബര്‍ നാലു വരെയുള്ള ദിവസങ്ങളിലും മികച്ച നേട്ടമുണ്ടാക്കാനായി.
ഡിപ്പോകളില്‍ മലപ്പുറമാണ് വരുമാനത്തില്‍ മുന്നില്‍. 36 ഷെഡ്യൂളുകളില്‍ 138 സര്‍വീസ് നടത്തി 10,16,648 രൂപ ലഭിച്ചു. 9,04,953 രൂപ വരുമാനമുണ്ടാക്കി പെരിന്തല്‍മണ്ണ രണ്ടാമതായി. 36 ഷെഡ്യൂളുകളില്‍ 137 സര്‍വീസുകളാണ് നടത്തിയത്. 37 ഷെഡ്യൂളുകളില്‍ 134 സര്‍വീസ് നടത്തി നിലമ്പൂര്‍ 9,00,177 രൂപയും 35 ഷെഡ്യൂളുകളില്‍ 138 സര്‍വീസുകള്‍ നടത്തി പൊന്നാനി 7,32,980 രൂപയും വരുമാനമുണ്ടാക്കി. എല്ലാ ഡിപ്പോകളും ഓണാവധിക്കു ശേഷമുള്ള ആദ്യ പ്രവൃത്തിദിനത്തില്‍ ലക്ഷ്യത്തിനു മുകളിലെത്തി. തിരുവനന്തപുരം, കോട്ടയം, എറണാകുളം ദീര്‍ഘദൂര സര്‍വീസുകളിലാണ് വരുമാനം കൂടുതല്‍. പാലക്കാട്, കോഴിക്കോട് ടൗണ്‍ സര്‍വീസുകളിലും നല്ല വരുമാനം ലഭിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക*
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
