ഉല്ലാസയാത്രാ സർവീസുകൾ കൂട്ടി പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി

Share to

പെരിന്തൽമണ്ണ: വിനോദ സഞ്ചാരികളുടെ ആവശ്യം മുൻനിർത്തി കൂടുതൽ സ്ഥലങ്ങളിലേക്ക് ഉല്ലാസ യാത്രകൾ സംഘടിപ്പിക്കാൻ പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. ഡിപ്പോ. ഈമാസം 30-ന് നെല്ലിയാമ്പതി യാത്രയോടെയാണ് തുടക്കം. തുടർന്ന് നവംബർ 12-ന് വയനാട്, 19-ന് മലക്കപ്പാറ, 26-ന് കുമരകം യാത്രകളുണ്ടാകും.

2021 ഒക്ടോബർ 16ന് ആയിരുന്നു  കെഎസ്ആർടിസിയുടെ ‘ഉല്ലാസയാത്ര’ വിപ്ലവത്തിന് തുടക്കമിട്ട മലപ്പുറം ഡിപ്പോയുടെ മൂന്നാർ ട്രിപ്പ് തുടങ്ങിയത്. അന്ന് ഡബിൾ ബെൽ മുഴങ്ങിയ, ചെലുവു കുറഞ്ഞ വിനോദ സഞ്ചാര പദ്ധതിയിലേക്ക് മറ്റു ഡിപ്പോകളും ടിക്കറ്റെടുത്തപ്പോൾ സംഗതി ബംപർ ഹിറ്റായി.

കെഎസ്ആർടിസി ബസിലുള്ള യാത്രാനുഭവം തേടി ആളുകൾ ഒഴുകിയെത്തിയതോടെ സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽ നിന്നും മൂന്നാർ ഉല്ലാസ യാത്രകളൊരുങ്ങി. പിന്നാലെ മറ്റു സ്ഥലങ്ങളിലേക്കും. മൂന്നാർ ട്രിപ്പിനു ശേഷം മലക്കപ്പാറയിലേക്കായിരുന്നു മലപ്പുറത്തുനിന്ന് അടുത്ത പരീക്ഷണം. പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി ഡിപ്പോകളിൽ നിന്നും തിരൂർ കേന്ദ്രീകരിച്ചും ഉല്ലാസ യാത്രകൾ തുടങ്ങി.

Share to