കർക്കിടകത്തിൽ നാലമ്പല ദർശനത്തിന് അവസരമൊരുക്കി കെ.എസ്.ആർ.ടി.സി

Share to

Perinthalmanna Radio
Date: 20-07-2023

മലപ്പുറം: കർക്കിടക മാസത്തിൽ തീർത്ഥാടകർക്ക് ഏറെ പ്രിയങ്കരമായ നാലമ്പല ദർശനത്തിന് അവസരമൊരുക്കി മലപ്പുറം കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. സംസ്ഥാനത്തെ ഏറെ പ്രശസ്തമായ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശ്രീ ശത്രുഘ്‌ന ക്ഷേത്രം എന്നീ നാലമ്പലങ്ങളിലേക്കാണ് കെ.എസ്.ആർ.ടി.സി തീർത്ഥാടന യാത്രകൾ സംഘടിപ്പിക്കുന്നത്. ക്ഷേത്രങ്ങളിലെ ദേവസ്വവുമായി സഹകരിച്ചാണ് യാത്രകൾ. ജൂലൈ 23ന് പുലർച്ചെ നാലിന് മലപ്പുറം ഡിപ്പോയിൽ നിന്ന് പുറപ്പെട്ട്  ഉച്ച പൂജയ്ക്ക് മുമ്പായി ദർശനം പൂർത്തിയാക്കി രാത്രിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സി തീർത്ഥാടന യാത്രയുടെ ഭാഗമാകുന്ന യാത്രക്കാർക്ക് മുൻകൂട്ടി വഴിപാടുകൾ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ദർശനത്തിനായി പ്രത്യേക സൗകര്യവും ദേവസ്വം ക്രമീകരിച്ചിട്ടുണ്ട്. വിവരങ്ങൾക്കും ബുക്കിങിനും 9446389823, 9895726885, 9447203014 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *