Perinthalmanna Radio
Date: 24-11-2022
പെരിന്തൽമണ്ണ: കെഎസ്ആർടിസി പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്ന് കുറഞ്ഞ ചെലവിൽ കുമരകം ഹൗസ്ബോട്ട് യാത്ര സംഘടിപ്പിക്കുന്നു. 26ന് പുലർച്ചെ അഞ്ചിന് പെരിന്തൽമണ്ണയിൽ നിന്ന് പുറപ്പെട്ട് 10.30ഓടെ കുമരകത്തെത്തും. തുടർന്ന് 11 മുതൽ വൈകിട്ട് നാലുവരെ ഹൗസ്ബോട്ടിലാണ് യാത്ര. വൈകിട്ട് അഞ്ചിന് തിരിച്ച് രാത്രി 11ഓടെ പെരിന്തൽമണ്ണയിലെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചത്. ഉച്ചഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് 1450 രൂപയാണ് ചാർജ്. ഫോൺ: 9048848436, 9544088226.