
Perinthalmanna Radio
Date: 01-02-2023
പെരിന്തൽമണ്ണ: സ്ത്രീ ശാക്തീകരണത്തിലൂടെ സാമൂഹിക – സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി പ്രർത്തിക്കുന്ന കേരള സംസ്ഥാന സർക്കാരിന്റെ ദാരിദ്ര്യ ലഘുകരണ ഏജൻസിയായ കുടുംബശ്രീയുടെ 25-ാം വാർഷികത്തിനോട് അനുബന്ധിച്ചു പെരിന്തൽമണ്ണ നഗരസഭ കുടുംബശ്രീ സിഡിഎസ് “ചുവട് 2023 ” എന്ന പേരിൽ കലാ സംസ്‍കാരിക പരിപാടി അലങ്കാർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മലപ്പുറം ജില്ലയിലെ മാതൃക കുടുംബശ്രീയായ പെരിന്തൽമണ്ണ നഗരസഭ കുടുംബ ശ്രീയുടെ വാർഷിക പരിപാടി നഗരസഭ ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്സൺ എ. നസീറ ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സിനിമ താരം എൻ. പി. നിസ മുഖ്യാതിഥിയായി. നഗരസഭ സെക്രട്ടറി മിത്രൻ.ജി, ജില്ലാമിഷൻ കോഡിനേറ്റർ ജാഫർ. കെ.കക്കൂത്ത്, കുടുംബശ്രീ മെമ്പർ സെക്രട്ടറി ഹാരിഫ ബീഗം, ജില്ലാ പ്രോഗ്രാം മാനേജർ രാകേഷ് സി ആർ, സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ, കൗൺസിലർമാർ എന്നിവർ സംസാരിച്ചു.
സിഡിഎസ് ചെയർ പേഴ്സൺ വിജയ.വി.കെ സ്വാഗതവും സിഡിഎസ് വൈസ് ചെയർ പേഴ്സൺ സീനത്ത് പി.കെ നന്ദിയും പറഞ്ഞു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
