Perinthalmanna Radio
Date: 08-07-2023
പെരിന്തൽമണ്ണ: നിലമ്പൂർ – പെരുമ്പിലാവ് സംസ്ഥാന പാതയിൽ കുന്നപ്പള്ളി ആലും കൂട്ടത്ത് ഓവുപാലം അടഞ്ഞ് വെള്ളക്കെട്ട്. റോഡിന്റെ ഭാഗത്ത് വെള്ളം കെട്ടി നിന്നതോടെ ഗതാഗതവും പ്രയാസത്തിലായി. സമീപത്തെ വീട്ടുമുറ്റത്തേക്ക് വെള്ളം കയറുന്ന സ്ഥിതിയുമായിരുന്നു. നീർച്ചോലയിലെ വെള്ളം പോകുന്ന വലിയ പൈപ്പ് മണ്ണും ചെളിയും വന്ന് അടഞ്ഞതായിരുന്നു കാരണം. ഇതോടൊപ്പം ജൽജീവൻ മിഷൻ പദ്ധതിക്കായി സ്ഥാപിച്ച വലിയ പൈപ്പും ഒഴുക്കിന് തടസ്സമായി.
ഈ പൈപ്പ് അശാസ്ത്രീയമായാണ് സ്ഥാപിച്ചതെന്ന് നാട്ടുകാർ പറയുന്നു. മഴ കനത്തതോടെയാണ് റോഡിലും വീട്ടു മുറ്റത്തും വെള്ളം നിറഞ്ഞത്. നാലു ദിവസമായി ദുരിതം തുടർന്നതോടെ നാട്ടുകാർ നജീബ് കാന്തപുരം എം.എൽ.എ. യോട് പരാതി അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ പ്രദേശം സന്ദർശിച്ച എം.എൽ.എ റോഡ് കരാറുകാരായ കെ.എസ്. ടി.പി., ജലവകുപ്പ് ഉദ്യോഗസ്ഥൻ വിളിച്ചു വരുത്തി.
വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി എടുക്കാൻ ഇവർക്ക് നിർദേശം നൽകി. തുടർന്ന് മണ്ണുമാന്തി യന്ത്രമെത്തിച്ച് ഓവുചാലിലെ മണ്ണ് നീക്കം ചെയ്തു. പഴയ ഓവുപൈപ്പുകൾ പൊട്ടിക്കുകയും ചെയ്തു.
കൂടാതെ റോഡിന്റെ ഒരു ഭാഗത്ത് വെള്ളം ഒഴുകിപ്പോകാനും സൗകര്യമൊരുക്കി. വൈകീട്ട് മൂന്നോടെ വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കി. രണ്ട് വർഷത്തിൽ ഏറെയായി തീരാത്ത റോഡു പണിയുടെ പ്രയാസങ്ങൾ അനുഭവിക്കുന്നതിന് ഇടയിലാണ് വെള്ളക്കെട്ടും ജനങ്ങളെ ബുദ്ധ മുട്ടിലാക്കിയത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ