
Perinthalmanna Radio
Date: 09-02-2023
മലപ്പുറം ∙ ന്യായവില കൂടും മുൻപ് ഭൂമിയുടെ റജിസ്ട്രേഷൻ പൂർത്തിയാക്കണം; ജില്ലയിലെ റിയൽ എസ്റ്റേറ്റ് മേഖല ന്യായമായും ചിന്തിക്കുന്നത് ഈ വഴിക്കാണ്. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 20% ന്യായവില വർധന ഏപ്രിൽ ഒന്നിന് പ്രാബല്യത്തിലാകുന്നതിനു മുൻപുള്ള നാളുകളിൽ ഭൂമി റജിസ്ട്രേഷനുകളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്ന് ഈ രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നു. നിലവിൽ ഭൂമി റജിസ്ട്രേഷന് ജില്ലയിൽ വലിയ തിരക്കില്ല. നേരത്തേ കരാറെഴുതിയ കേസുകളിൽ മാർച്ച് 31ന് മുൻപ് റജിസ്ട്രേഷൻ പൂർത്തിയാക്കാനാകും ശ്രമം.
ഏപ്രിലായാൽ റജിസ്ട്രേഷനായി അധിക തുക മുടക്കേണ്ടി വരും. ന്യായവിലയുടെ 8% സ്റ്റാംപ് ഡ്യൂട്ടിയായും 2% റജിസ്ട്രേഷൻ ഫീസായുമാണ് ഈടാക്കുന്നത്. പുതുക്കിയ ന്യായവില വന്നാൽ അതിനനുസരിച്ച് റജിസ്ട്രേഷൻ നടപടികൾക്കുള്ള തുകയും വർധിക്കും. ജില്ലയിലെ പല വില്ലേജുകളിലും നിലവിലുള്ളതിനെക്കാൾ പതിനായിരത്തിലധികം രൂപ ( സെന്റിന്) റജിസ്ട്രേഷൻ പൂർത്തിയാക്കാൻ അധികമായി ചെലവഴിക്കേണ്ടി വരും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
