Perinthalmanna Radio
Date: 17-04-2023
മലപ്പുറം: ജില്ലയിലെ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. 1.59 കോടി രൂപ ചെലവഴിച്ച് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. നവകേരള കർമ്മ പരിപാടിയുടെ ഭാഗമായി ആർദ്രം പദ്ധതിയിലുൾപ്പെടുത്തിയാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റിയത്. മമ്പാട് പ്രാഥമികാരോഗ്യകേന്ദ്രം, നെടിയിരിപ്പ് പ്രാഥമികാരോഗ്യകേന്ദ്രം, തുവ്വൂർ പ്രാഥമികാരോഗ്യകേന്ദ്രം, ഈഴുവതിരുത്തി പ്രാഥമികാരോഗ്യകേന്ദ്രം, പൂക്കോട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം, ഒതുക്കുങ്ങൽ പ്രാഥമികാരോഗ്യകേന്ദ്രം, വെളിയങ്കോട് പ്രാഥമികാരോഗ്യകേന്ദ്രം, ഊരകം പ്രാഥമികാരോഗ്യകേന്ദ്രം എന്നീ ആരോഗ്യകേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തിയത്. സർക്കാരിന്റെ നൂറുദിനകർമ്മ പരിപടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതികൾ പൂർത്തിയാക്കിയത്. ഓൺലൈനായി നടന്ന ഉദ്ഘാടന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാജോർജ് അധ്യക്ഷത വഹിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ