Perinthalmanna Radio
Date: 08-07-2023
പെരിന്തൽമണ്ണ: ടൗണിനോട് ചേർന്നുള്ള ജനവാസമേഖലയിൽ പ്ലാസ്റ്റിക് കാരിബാഗുകളിലാക്കി പതിവായി മാലിന്യം തള്ളുന്നത് പ്രദേശവാസികൾക്ക് ദുരിതമാകുന്നു. ഊട്ടി റോഡിൽ അങ്ങാടിപ്പള്ളിയാലിലേക്കുള്ള വഴിയരികിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് മാലിന്യം തള്ളുന്നത്.
മഴ പെയ്തതോടെ മാലിന്യത്തിൽനിന്ന് കൊതുകുകളും മറ്റ് പ്രാണികളുമുണ്ടാകുന്നുണ്ട്. ഇതോടൊപ്പം ദുർഗന്ധവുമാണ്. ഡെങ്കിപ്പനിയടക്കമുള്ള പകർച്ചവ്യാധികൾ പടരുന്നതിനിടയിലാണ് കൊതുകുകൾക്ക് വളരാൻ സൗകര്യമൊരുക്കുന്നവിധം ഇവിടെ മാലിന്യമുള്ളത്. വീടുകളിൽ കൊതുകുശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. മറുനാടൻ തൊഴിലാളികൾ കൂടുതൽ താമസിക്കുന്ന പ്രദേശം കൂടിയാണിത്. പുലർച്ചെ സമയങ്ങളിലും രാത്രിയിലുമാണ് മാലിന്യം കാരിബാഗുകളിലാക്കി ഇവിടെ കൊണ്ടുവന്ന് തള്ളുന്നത്. പലതവണ നാട്ടുകാർ നഗരസഭാധികൃതരോടും മറ്റും പരാതി അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. മഴക്കാലരോഗങ്ങൾക്കെതിരേയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലാണ് നഗരപ്രദേശത്ത് വലിയതോതിൽ മാലിന്യം വലിച്ചെറിഞ്ഞ് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ