
Perinthalmanna Radio
Date: 23-01-2023
പെരിന്തൽമണ്ണ: മലബാർ കലാപത്തെ കുറിച്ച് മനോഹരമായ കുഞ്ഞൻ പുസ്തകം ഒരുക്കി പ്ലസ് ടു വിദ്യാർഥിനി. മൂർക്കനാട് വലിയ പാലത്തിങ്കൽ ഹിഷ്മ (17) ആണ് രണ്ടര സെന്റീമീറ്റർ നീളവും വീതിയും 3.1 സെന്റീ മീറ്റർ കനവുമുള്ള കയ്യെഴുത്ത് പുസ്തകം തയാറാക്കിയത്. മലബാർ 1921-22 എന്നാണ് പേര്. കറുത്ത മഷിയിൽ അച്ചടിയെ വെല്ലുന്ന കയ്യെഴുത്തുമായാണ് പുസ്തകം. കരുപറമ്പ് ഫാത്തിമ ഇസ്ലാമിക് കോളജിലെ വിദ്യാർഥിനിയാണ് ഹിഷ്മ. 201 പേജുകളുള്ള 1921 മുതൽ 1922 വരെ നടന്ന മലബാർ കലാപവും അനന്തര സംഭവ വികാസങ്ങളുമാണ് പ്രതിപാതിക്കുന്നത്. മുഹമ്മദാലിയുടെയും സലീനയുടെയും മകളാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
