Perinthalmanna Radio
Date: 13-03-2023
മങ്കട: പതിനേഴുകാരനായ അനുജന് പൊതുറോഡിൽ ബൈക്ക് ഓടിക്കാൻ നൽകിയ ജ്യേഷ്ഠന് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 30,250 രൂപ പിഴയും കോടതി പിരിയുംവരെ തടവുശിക്ഷയും നൽകി. പിഴ അടച്ചില്ലെങ്കിൽ ഒരുമാസത്തെ തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.
തൃശ്ശൂർ തലപ്പിള്ളി അഗതിയൂർ മടത്തിപ്പറമ്പിൽ അതുൽകൃഷ്ണയ്ക്കാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 30,250 രൂപ പിഴ ചുമത്തിയത്. 2022 ഫെബ്രുവരി 18-ന് മങ്കട പോലീസ് രജിസ്റ്റർചെയ്ത് കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി.
അനുജൻ, ജ്യേഷ്ഠന്റെ ബൈക്കുമെടുത്ത് പെരിന്തൽമണ്ണ-കോഴിക്കോട് റോഡിൽ സുഹൃത്തിനൊപ്പം മറ്റൊരുബൈക്കിലെ സുഹൃത്തുക്കളെയുംകൂട്ടി കറങ്ങുകയായിരുന്നു. ഇതിനിടെ ഇരു ബൈക്കുകളും റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ചു. ഇരു ബൈക്കുകളിലുമുള്ള നാലുപേർക്കും വീണ് പരിക്കേറ്റു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ