
Perinthalmanna Radio
Date: 01-03-2023
കൊച്ചി: പാചക വാതക വില കുത്തനെ കൂട്ടി. ഗാർഹിക സിലണ്ടറിന് 50 രൂപ വർധിപ്പിച്ചു. വാണിജ്യ സിലണ്ടറിന് 351 രൂപയും കൂട്ടി. ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2119.50 ആണ് വില. ഇതോടെ 1061 രൂപയായിരുന്ന ഗാര്‍ഹിക സിലിണ്ടറിന് 1110 രൂപയായി.വാണിജ്യ സിലിണ്ടറിന് 2124 രൂപയും നല്‍കണം. 1773 രൂപയായിരുന്നു പഴയ വില.
ജനുവരി 1നാണ് നേരത്തെ എൽപിജി സിലിണ്ടർ വില കൂട്ടിയത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 25 രൂപയുടെ വർധനവാണ് അന്നുണ്ടായത്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ അന്ന് മാറ്റം വരുത്തിയിരുന്നില്ല. കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്ത് പാചക വാതക വില കുതിച്ചുയരുകയാണ്.
2014 മുതൽ ഗാർഹിക ഉപഭോക്താക്കൾക്ക് വില 410 രൂപയിൽ നിന്ന് 1000 രൂപയായി ഉയർന്നു. ഇന്ധന വിലയിലെ ദ്രുതഗതിയിലുള്ള കുതിച്ചു ചാട്ടത്തിനൊപ്പം അവശ്യ സാധനങ്ങളുടെ നിരക്കുകൾ വർധിപ്പിച്ചു. ഇന്ധന വില വർധനയെ കുറിച്ച് ചോദ്യം ചെയ്യുമ്പോൾ ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വിലയാണ് കാരണമെന്നാണ് സർക്കാർ വിശദീകരണം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ