Perinthalmanna Radio
Date: 06-02-2023
മങ്കട: മലപ്പുറം ജില്ല പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മങ്കട ഗ്രാമപഞ്ചായത്തിൽ നിർമ്മിക്കുന്ന സീനിയർ സിറ്റിസൺ റിക്രിയേഷൻ സെൻറർ, (പകൽ വീട് ) നിർമ്മാണ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ റഫീഖ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ വകയിരുത്തിയാണ് സെൻറർ നിർമ്മിക്കുന്നത്.
മങ്കട ഹൈസ്കൂൾ അധ്യാപിക ആയിരുന്ന സരള ടീച്ചറുടെ മകൻ രാഹുൽ ഗ്രാമ പഞ്ചായത്തിന് സൗജന്യമായി നൽകിയ ഭൂമിയിലാണ് സരള ടീച്ചറുടെ സ്മരണയിൽ സെൻ്റർ നിർമ്മിക്കുന്നത്.
ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് അഡ്വ. അസ്ഗർ അലി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.ഷഹർബാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി എ കരീം, ടി കെ ശശീന്ദ്രൻ, സെലീന ഉമ്മർ,, അബ്ബാസ് അലി പോട്ടേങ്ങൽ, റുമൈസ കുന്നത്ത്, മുസ്തഫ കളത്തിൽ, ദീപ, വാസുദേവൻ, അബ്ദുസ്സലാം, അലി അക്ബർ, ഉഷാദേവി, രാഹുൽ എസ് അരവിന്ദ്, സെക്രട്ടറി വിവേകാനന്ദൻ, സമദ് മങ്കട, പി.കെ കുഞ്ഞാലിക്കുട്ടി എന്ന വാപ്പു തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ