
Perinthalmanna Radio
Date: 29-06-2023
മങ്കട : മങ്കട മണ്ഡലത്തിലെ പ്രധാന ടൗണുകളിലൊന്നായ മങ്കട ടൗണ്‍ സൗന്ദര്യ വത്കരിക്കുന്നു. ഇതിനായി 49 ലക്ഷം രൂപയുടെ പ്രവൃത്തി ഉടനെന്നു മഞ്ഞളാംകുഴി അലി എംഎല്‍എ അറിയിച്ചു.
ഒട്ടനവധി വിദ്യാഭ്യാസ, പൊതു സ്ഥാപനങ്ങള്‍ നിലകൊള്ളുന്ന ഏറെ ജനതിരക്കേറിയ സ്ഥലമാണ് മങ്കട ടൗണ്‍. ടൗണ്‍ നവീകരിക്കുന്നതിന് എംഎല്‍എ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 49 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഭരണാനുമതിയും സാങ്കേതികാനുമതിയും ടെൻഡര്‍ നടപടികളും പൂര്‍ത്തീകരിച്ചതായും പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും മഞ്ഞളാംകുഴി അലി എംഎല്‍എ അറിയിച്ചു.
റോഡിന് വീതികൂട്ടി നടപ്പാതയും പുതിയ ഡ്രൈനേജും ഹാൻഡ് റെയിലും പദ്ധതിയില്‍ ഉള്‍പ്പെടുമെന്നും സമാന രീതിയില്‍ മണ്ഡലത്തിലെ മറ്റു ടൗണുകളും നവീകരിക്കുമെന്നും എംഎല്‍എ അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ website സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
