
Perinthalmanna Radio
Date: 14-11-2022
പട്ടിക്കാട്: മാനത്തുമംഗലം- കാര്യാവട്ടം ബൈപ്പാസിൽ മാട് റോഡ് സൗന്ദര്യവത്കരണ പദ്ധതിക്ക് തുടക്കമായി. ദിവസങ്ങളായി ഈ പ്രദേശത്തെ മാലിന്യം നീക്കംചെയ്തുവരികയാണ്.
പെരിന്തൽമണ്ണ നഗരസഭയും വെട്ടത്തൂർ ഗ്രാമപ്പഞ്ചായത്തും അതിർത്തിപങ്കിടുന്ന പാതയോരങ്ങളിൽ അലങ്കാരച്ചെടികൾ നട്ടുപിടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. വെട്ടത്തൂർ ഗ്രാമപ്പഞ്ചായത്തംഗം ഹൈദർ മണ്ണാർമലയുടെ നേതൃത്വത്തിലാണ് ചെടികൾ നട്ടുപിടിപ്പിക്കുന്നത്. പ്രദേശത്ത് അറവുമാലിന്യമടക്കം തള്ളുന്നത് നിത്യസംഭവമാണ്. അതിനാൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
സി.സി.ടി.വി. ക്യാമറയും ഉടൻ സ്ഥാപിക്കും. വഴിയരികിൽ മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്ന് പഞ്ചായത്തംഗം മുന്നറിയിപ്പുനൽകി.
മണ്ണാർമല പി.ടി.എം.യു.പി. സ്‌കൂൾ ജെ.ആർ.സി. വൊളന്റിയേഴ്‌സ്, അധ്യാപകർ, ട്രോമാകെയർ പ്രവർത്തകർ, മണ്ണാർമല റിയൽ സ്റ്റാർ ക്ലബ്ബ് പ്രവർത്തകൾ, നാട്ടുകാർ എന്നിവർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
