
Perinthalmanna Radio
Date: 01-07-2023
കഴിഞ്ഞ 47 വർഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത് 2023-ലെ ജൂണിൽ. 1900 മുതൽ 2023 വരെയുള്ള 123 വർഷത്തിൽ സംസ്ഥാനത്ത് ജൂണിൽ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ വർഷമായും 2023 രേഖപ്പെടുത്തും. 648 മില്ലി മീറ്റർ മഴയാണ് ജൂണിൽ സംസ്ഥാനത്ത് ലഭിക്കേണ്ടത്. എന്നാൽ, ഈ വർഷം ലഭിച്ചത് 260.3 മില്ലി മീറ്റർമാത്രം. 60 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇക്കുറി ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോടും (379.6 മി.മീ.) കുറവ് വയനാട്ടിലും (153.3 മി.മീ.) ആണ്.
കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുപ്രകാരം ഇതിനുമുമ്പ് സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് 1976, 1962 വർഷങ്ങളിലെ ജൂണിലായിരുന്നു. 1962- ൽ 244.9 മില്ലി മീറ്റർ മഴയും 1976-ൽ 196.4 മി.മീ മഴയുമാണ് ലഭിച്ചത്. കാലവർഷക്കാറ്റിന്റെ കുറവും ജൂൺ ആറിന് അറബിക്കടലിൽ രൂപപ്പെട്ട ബിപോർ ജോയ് ചുഴലിക്കാറ്റുമാണ് കാലവർഷം ദുർബലമാകാൻ കാരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വിഭാഗം കാലാവസ്ഥ വിദഗ്ധൻ കെ. രാജീവൻ പറഞ്ഞു. ജൂലായിൽ ലഭിക്കേണ്ടത് 653.5 മില്ലിമീറ്റർ മഴയാണ്. ജൂലായിലും കാലവർഷത്തിൽ കുറവുരേഖപ്പെടുത്തിയാൽ സംസ്ഥാനത്ത് ജലദൗർലഭ്യം രൂക്ഷമാകുമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
