Perinthalmanna Radio
Date: 05-07-2023
മലപ്പുറം: കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് ജില്ലയില്‍ വീടുകള്‍ക്ക് നാശനഷ്ടം റിപ്പോര്‍ട്ടു ചെയ്തു. ചൊവ്വാഴ്ച ഉച്ച മുതല്‍ ബുധനാഴ്ച ഉച്ച വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ 45 വീടുകള്‍ക്ക് നാശ നഷ്ടമുണ്ടായി. നാലു വീടുകള്‍ പൂര്‍ണ്ണമായും 41 വീടുകൾ ഭാഗികമായും തകര്‍ന്നു. പൊന്നാനി താലൂക്കിലാണ് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നത്. തിരൂര്‍-4, പൊന്നാനി,-19, തിരൂരങ്ങാടി-3, പെരിന്തല്‍മണ്ണ-1, ഏറനാട്-4, നിലമ്പൂര്‍ -1, കൊണ്ടോട്ടി-9 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം. ജില്ലയില്‍ പൊന്നാനി എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒരു ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്. 13 കുടുംബങ്ങളില്‍ നിന്നായി 66 പേരാണ് ക്യാമ്പില്‍ കഴിയുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ