കാലവർഷത്തെ തുടർന്ന് മലപ്പുറം ജില്ലയിൽ ഒരാഴ്ചയ്ക്കിടെ 131 വീടുകൾക്ക് നാശനഷ്ടം

Share to

Perinthalmanna Radio
Date: 07-07-2023

മലപ്പുറം: കാലവർഷം കനത്തതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ ഒരാഴ്ചയ്ക്കിടെ 131 വീടുകൾക്ക് ഭാഗികമായി നാശനഷ്ടം റിപ്പോർട്ടു ചെയ്തു. പൂർണ്ണമായും ആറ് വീടുകൾ തകർന്നു. ജൂലൈ ഒന്ന് മുതൽ ഏഴ് വരെയുള്ള കണക്കാണിത്. ഇന്ന് (ജൂലൈ ഏഴ്) 26 വീടുകളാണ് ഭാഗികമായി നശിച്ചത്. തിരൂർ-രണ്ട്, പൊന്നാനി -ഏഴ്, തിരൂരങ്ങാടി-രണ്ട്, ഏറനാട്-അഞ്ച്, കൊണ്ടോട്ടി-ഒമ്പത് എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ ഭാഗികമായി ഇന്ന് തകർന്ന വീടുകളുടെ എണ്ണം. ജില്ലയിൽ പൊന്നാനി എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരു ദുരിതാശ്വാസ ക്യാമ്പും പ്രവർത്തിക്കുന്നുണ്ട്. ആറ് കുടുംബങ്ങളിൽ നിന്നായി 19 പേരാണ് ക്യാമ്പിൽ കഴിയുന്നത്. (ആൺ-ഏഴ്, പെൺ-ഏഴ്, കുട്ടികൾ -അഞ്ച്). 
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *