ഒരാഴ്ചയ്ക്കിടെ മഴ തിമിർത്ത് പെയ്തതോടെ ജില്ലയിലെ മഴക്കുറവ് 32 ശതമാനമായി ചുരുങ്ങി

Share to

Perinthalmanna Radio
Date: 10-07-2023

മലപ്പുറം: ജില്ലയിൽ ഒരാഴ്ചയ്ക്കിടെ മൺസൂൺ മഴ തിമിർത്ത് പെയ്തതോടെ പരിഹരിക്കപ്പെട്ടത് 30 ശതമാനം മഴക്കുറവ്. 380 മില്ലീ മീറ്റർ മഴയാണ് ഇക്കാലയളവിൽ ലഭിച്ചത്. ജൂൺ ഒന്ന് മുതൽ 28 വരെ മൺസൂൺ മഴയിൽ 69 ശതമാനത്തിന്റെ കുറവ് രേഖ പ്പെടുത്തിയിരുന്നു. 499.2 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് 153.4 മില്ലീമീറ്റർ മാത്രം. ഒരാഴ്ചയായി മഴ തിമിർത്ത് പെയ്തതോടെ ജില്ലയിലെ മൺസൂൺ മഴക്കുറവ് 32 ശതമാനമായി ചുരുങ്ങി.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പുതിയ റിപ്പോർട്ട് പ്രകാരം എറണാകുളം, കൊല്ലം, പത്തനംതിട്ട ജില്ലകൾ പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടുണ്ട്. മറ്റ് ജില്ലകളെല്ലാം മഴക്കുറവിന്റെ നിഴലിലാണ്. ഏറ്റവും കുറവ് വയനാട്ടിലാണ്, 57 ശതമാനം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *