
Perinthalmanna Radio
Date: 08-01-2023
മേലാറ്റൂർ: ഗ്രാമ പഞ്ചായത്തിലെ വെള്ളിയാർ പുഴക്ക് കുറുകെ മണിയാണീരി കടവിൽ ചെക്ക്ഡാം നിർമിക്കാൻ ഭരണാനുമതിയായി. 3.22 കോടി രൂപ ചെലവിൽ പാലത്തിന് നൂറ് മീറ്റർ താഴെ കല്ലടയിലാണ് ചെക്ക്ഡാം നിർമിക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള നാട്ടുകാരുടെ മുറ വിളികൾക്കാണ് ഇതോടെ പരിഹാരമാകുന്നത്. പാലം നിർമിക്കുന്നതിന് മുമ്പ് ചെക്ക്ഡാം നിർമാണത്തിന് ആവശ്യം ഉയർന്നിരുന്നു. പദ്ധതി പൂർത്തി ആകുന്നതോടെ മേലാറ്റൂർ, കീഴാറ്റൂർ പഞ്ചായത്തുകളിലെ കാർഷിക ജലസേചന, കുടി വെള്ള പ്രശ്നങ്ങൾക്ക് ഒരു പോലെ ശാശ്വത പരിഹാരമാകും.
നിലവിൽ കീഴാറ്റൂർ പഞ്ചായത്തിലെ 1500ഓളം കുടുംബങ്ങൾക്ക് കുടി വെള്ളം എത്തിക്കുന്ന പദ്ധതിയുടെ കിണർ കല്ലടക്കടവിലുണ്ട്. വേനലായാൽ എല്ലാ വർഷവും ഇവിടെ ലക്ഷത്തോളം രൂപ ചെലവിട്ട് താൽക്കാലിക തടയണ നിർമിക്കുകയാണ് പതിവ്. മഴക്കാലത്ത് വെള്ളത്തിന്റെ അമിതമായ കുത്തൊഴുക്കിൽ ഇത് തകരുകയും ചെയ്യും. ജനുവരിയിൽ ടെൻഡർ വിളിച്ച് ഈ സീസണിൽ തന്നെ സ്ഥിരം ചെക്ക് ഡാം പ്രവൃത്തി പൂർത്തീകരിക്കാൻ ആകുമെന്നാണ് പ്രതീക്ഷ. മേലാറ്റൂരിൽ വെള്ളിയാർ ടൂറിസം പദ്ധതിക്ക് പ്രതീക്ഷ നൽകുന്ന പദ്ധതി കൂടിയാണിത്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
