മേലാറ്റൂരിൽ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ തുടങ്ങി

Share to

Perinthalmanna Radio
Date: 16-02-2023

മേലാറ്റൂർ: പഞ്ചായത്തിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന പ്രവൃത്തി തുടങ്ങി. ചന്തപ്പടി ആശുപത്രി റോഡിലും ഉച്ചാരക്കടവ് പുഴ റോഡിലുമുള്ള അനധിക ത നിർമിതികളാണ് പൊളിക്കുന്നത്. ചന്തപടി ആശുപത്രി റോഡിലെ രണ്ടും ഉച്ചാരക്കടവ് പുഴ റോഡിലെ ഒരു വീടും ബുധനാഴ്ച പൊളിച്ചു നീക്കി.

ചന്തപ്പടി ആശുപത്രി റോഡിൽ 21 വീടുകളും ഉച്ചാരക്കടവ് പുഴ റോഡിൽ 10 വീടുകളുമാണ് അനധികൃതമായുള്ളത്. ഇതോടൊപ്പം പുഴ കൈയേറി കൃഷിയടക്കം ചെയ്യുന്ന വെള്ളിയാറിന്റെ അതിർത്തി നിർണയിക്കുന്ന പ്രവൃത്തികളും നടക്കും.

പഞ്ചായത്തിലെ വിവിധയിടങ്ങളിൽ അനധികൃത സ്ഥലം കൈയേറ്റവും പുഴ പുറമ്പോക്ക് കൈയേറ്റം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും വർധിച്ചു വന്ന സാഹചര്യത്തിൽ ഇതിനെതിരെ നടപടി സ്വീകരിക്കാൻ ഭരണ സമിതിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.1.21 ഏക്കർ സ്ഥലത്തെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ആശുപത്രിയുടെ വികസനമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

ചന്തപ്പടിയിൽ നിലവിൽ താമസിക്കുന്നവരിൽ രണ്ടു കുടുംബങ്ങൾക്ക് ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭിച്ചിട്ടുണ്ട്. ഈ വീടിന്റെ പണി പൂർത്തിയായി. ഇവരോട് ഇവിടെ നിന്ന് ഒഴിയാൻ നേരത്തെ നോട്ടിസ് നൽകിയിരുന്നു. ഇങ്ങനെ നോട്ടിസ് നൽകിയ വീടുകളാണ് ഇപ്പോൾ പൊളിച്ചു മാറ്റുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *