Perinthalmanna Radio
Date: 19-03-2023
പെരിന്തൽമണ്ണ: മേലാറ്റൂർ – പുലാമന്തോൾ റോഡ് നവീകരണത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ ഊട്ടി റോഡിലെ മുണ്ടത്തു പാലം പൊളിച്ചു തുടങ്ങി. ചെറു വാഹനങ്ങൾക്ക് പോവാൻ താൽക്കാലിക റോഡ് നിർമിച്ചാണ് ഇവിടെ പാലം പണി നടത്തുക. രണ്ടു മാസം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശം. റോഡ് കരാറെടുത്ത കമ്പനി ഉപകരാർ നൽകിയിരുന്നെങ്കിലും ആദ്യം ഏറ്റെടുത്ത കമ്പനി തന്നെയാണ് പ്രവൃത്തി പൂർത്തിയാക്കുന്നത് എന്നും 60 ശതമാനം പണി കഴിഞ്ഞെന്നും കെ.എസ്.ടി. പി ഉദ്യോഗസ്ഥർ പറഞ്ഞു. നിലമ്പൂർ, വണ്ടൂർ, കരുവാരകുണ്ട് ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകൾ ബൈപാസ് വഴിയാവും പാലം പ്രവൃത്തി കഴിയുന്നത് വരെ ടൗണിൽ പ്രവേശിക്കുക. ഊട്ടി റോഡിൽ ചെറു വാഹനങ്ങൾക്ക് പോകാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും യാത്രക്ലേശം വരില്ലെന്നും പറയുന്നു. അതേ സമയം, നിർമാണോദ്ഘാടനം കഴിഞ്ഞു രണ്ടര വർഷമാവുന്ന റോഡിൽ നേരത്തെ ഊട്ടി റോഡ് അടച്ചിട്ടു പ്രവൃത്തി നടത്തിയിരുന്നു. ഇതു കൂടാതെ ചെമ്മാണിയോട് ഒരു പാലംകൂടി ഇത്തരത്തിൽ പൊളിച്ച് പണിയും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ