
Perinthalmanna Radio
Date: 22-03-2023
പുലാമന്തോൾ: പുലാമന്തോൾ പെരിന്തൽമണ്ണ സംസ്ഥാന പാതയിൽ റോഡ് നിർമ്മാണം ഇഴഞ്ഞു നീങ്ങുമ്പോൾ ഒന്നാം ഘട്ട ടാറിങ് പൂർത്തിയായ ഭാഗങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകൾ റോഡിന്റെ നടുവിലായി.വഇത് അപകടത്തിന് കാരണമാകുന്നു. കഴിഞ്ഞ ദിവസം ഇലക്ട്രിക് പോസ്റ്റ് ശ്രദ്ധയിൽ പെടാതെ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച യുവാക്കൾ പുലാമന്തോൾ യു പി ഭാഗത്ത് റോഡിൽ നിൽക്കുന്ന പോസ്റ്റിലിടിക്കുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. കെഎസ്ഇബി അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
