
Perinthalmanna Radio
Date: 26-04-2023
പെരിന്തൽമണ്ണ : മേലാറ്റൂർ- പുലാമന്തോൾ സംസ്ഥാന പാതാ നവീകരണത്തിലെ മെല്ലെപോക്കിന് എതിരെ നാട്ടുകാരും സംഘടനകളും സമരത്തിന് ഒരുങ്ങുന്നു. റോഡ് നിർമാണത്തിലെ അലംഭാവത്തിന് എതിരെ നാളെ വൈകിട്ട് 5ന് തിരുനാരായണപുരം മില്ലും പടിയിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപനം നടത്തും.
റോഡ് പ്രവൃത്തി തുടങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും പണി ഇഴഞ്ഞു നീങ്ങുകയാണ്. പുലാമന്തോൾ മുതൽ കുന്നപ്പള്ളി വരെയുള്ള ഭാഗത്തെ പണി ഈ മാസം പൂർത്തീകരിക്കുമെന്ന് നിർമാണത്തിന് നേതൃത്വം നൽകുന്ന കെഎസ്ടിപി ഉദ്യോഗസ്ഥർ താലൂക്ക് സഭയിൽ ഉറപ്പു നൽകിയിരുന്നു. എന്നാൽ ഈ ഭാഗത്ത് പണി 10 ദിവസത്തോളമായി മുടങ്ങി കിടക്കുകയാണ്. ഇതു മൂലം പ്രദേശവാസികൾ പൊടി ശല്യത്തിൽ നട്ടം തിരിയുകയാണ്. റോഡിന്റെ അലൈൻമെന്റിലുള്ള അപാകത മൂലം ഭാരമേറിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ സമീപത്തെ കെട്ടിടങ്ങൾക്ക് കുലുക്കം അനുഭവ പെടുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
റോഡ് നിർമാണത്തിലെ സ്തംഭനാവസ്ഥ പരിഹരിക്കണമെന്നും പ്രവൃത്തി കാര്യക്ഷമം ആക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രവർത്തകർ അധികൃതർക്ക് നിവേദനം നൽകി. അലംഭാവം തുടർന്നാൽ പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
