സംസ്ഥാനപാത നവീകരണം; ചൊവ്വാഴ്ച ആദ്യഘട്ട ടാറിങ്

Share to

Perinthalmanna Radio
Date: 29-04-2023

പെരിന്തൽമണ്ണ: സംസ്ഥാന പാതയിലെ പുലാമന്തോൾ മുതൽ മേലാറ്റൂർ വരെയുള്ള നവീകരണത്തിൽ തിരുനാരായണപുരം ഭാഗത്ത് ചൊവ്വാഴ്ച മുതൽ ആദ്യഘട്ട ടാറിങ് തുടങ്ങാമെന്ന് അധികൃതരുടെ ഉറപ്പ്. നിർമാണകരാറുകാരായ കെ.എം.സി. കമ്പനി അധികൃതരും കെ.എസ്.ടി.പി. ഉദ്യോഗസ്ഥരുമാണ് നജീബ് കാന്തപുരം എം.എൽ.എ.യ്ക്കും നാട്ടുകാർക്കും ഉറപ്പു നൽകിയത്. നിർമാണപ്രവൃത്തിയുടെ സമയബന്ധിതമായ പട്ടിക അധികൃതർ പുറത്തുവിടുകയുംചെയ്തു.

കമ്പനി അധികൃതരുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ മേയ് 15-ന് ശേഷം റോഡ് ഉപരോധമടക്കമുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് എം.എൽ.എ. അറിയിച്ചു.

സംസ്ഥാനപാത നവീകരണം വൈകുന്നതിൽ പ്രതിഷേധം ശക്തമായ തിരുനാരായണപുരം ഭാഗത്തെ തടസപ്പെട്ട പ്രവൃത്തി സന്ദർശിക്കുകയായിരുന്നു എം.എൽ.എ. പ്രവൃത്തിമൂലം ജനങ്ങൾക്കും വ്യാപാരികൾക്കുമുണ്ടായ പ്രയാസങ്ങളിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

യു.ഡി.എഫ്. ചെയർമാൻ കുഞ്ഞുമുഹമ്മദ്, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് മുത്തു കട്ടുപ്പാറ, സെക്രട്ടറി ഇസുദ്ദീൻ, എൻ. ഹംസു, വാർഡംഗങ്ങളായ കെ.ടി. അസ്‌കർ, മുഹമ്മദ് കുട്ടി എന്നിവരും എം.എൽ.എ.ക്കൊപ്പമുണ്ടായി. സന്ദർശനത്തെത്തുടർന്ന് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടത്താനിരുന്ന സമരപരിപാടികൾ തത്കാലത്തേക്ക് മാറ്റിവെച്ചതായി ഷാജി കട്ടുപ്പാറ, മുത്തു കട്ടുപ്പാറ, ഹംസു നടുത്തൊടി, ഹാരിസ് ടി.എൻ. പുരം എന്നിവർ അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *