Perinthalmanna Radio
Date: 04-05-2023
പെരിന്തൽമണ്ണ: മേലാറ്റൂർ – പുലാമന്തോൾ സംസ്ഥാന പാതയുടെ നവീകരണത്തിലെ മെല്ലെപ്പോക്കിന് എതിരെ സമര പ്രഖ്യാപനവുമായി നജീബ് കാന്തപുരം എംഎൽഎ. നിർമാണം ഊർജിതം ആക്കിയില്ലെങ്കിൽ കരാറുകാരുടെ വാഗ്ദാന ലംഘനത്തിന് എതിരെ 16 മുതൽ അനിശ്ചിത കാല റോഡ് ഉപരോധം ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു. മുൻപ് പെരിന്തൽമണ്ണയിൽ റോഡ് നിർമാണം സ്തംഭനാവസ്ഥയിലായ സമയത്തും എംഎൽഎ സമരവുമായി രംഗത്ത് എത്തിയിരുന്നു.
പിന്നീട് പെരിന്തൽമണ്ണ മുതൽ കുന്നപ്പള്ളി വരെയുള്ള ഭാഗത്തെ നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കി. പുലാമന്തോൾ മുതൽ കുന്നപ്പള്ളി വരെയുള്ള പണിയാണ് ഇപ്പോൾ ഇഴഞ്ഞു നീങ്ങുന്നത്. ഈ ഭാഗത്തെ പണി കഴിഞ്ഞ മാസം 30 നകം തീർക്കുമെന്ന് നിർമാണത്തിന് നേതൃത്വം നൽകുന്ന കെഎസ്ടിപി ഉദ്യോഗസ്ഥർ താലൂക്ക് സഭയിലെത്തി ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇപ്പോഴും പണി എവിടെയും എത്തിയിട്ടില്ല. കഴിഞ്ഞ ദിവസം നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ സമര പ്രഖ്യാപനം നടത്തിയെങ്കിലും അന്ന് എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്നാണ് സമരം മാറ്റിയത്. പണി ഉടൻ ആരംഭിക്കും എന്നാണ് അന്ന് ബന്ധപ്പെട്ടവർ ഉറപ്പ് നൽകിയത്. ഉറപ്പ് പാലിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരവുമായി രംഗത്തിറങ്ങുമെന്ന് അന്ന് എംഎൽഎ പ്രഖ്യാപിച്ചിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ