
Perinthalmanna Radio
Date: 04-06-2023
പെരിന്തൽമണ്ണ: ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാൻ കരാർ നൽകിയ മേലാറ്റൂർ – പുലാമന്തോൾ പാത രണ്ടര വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. പുലാമന്തോൾ മുതൽ ചെറുകര വരെ ഓട്ടയടയ്ക്കുക മാത്രമാണ് ചെയ്തത്. മഴ പെയ്താൽ റോഡ് തകരും എന്നതിനാലാണ് ടാറിങ് നടത്താത്തതെന്ന വാദമാണ് അധികൃതർ പറയുന്നത്. മാസങ്ങളായി പെരിന്തൽമണ്ണ ചില്ലീസ് ജംക്ഷനിൽ നടക്കുന്ന പാലത്തിന്റെ പണി ഇനിയും പൂർത്തിയായില്ല. കഴിഞ്ഞ മാർച്ച് 17ന് ആണ് മുണ്ടത്ത് പാലം പൊളിച്ച് പണിയുന്നതിനായി റോഡ് അടച്ചിട്ടത്.
ചെറിയ വാഹനങ്ങൾ കടന്നു പോകാനായി തോട് നികത്തി മണ്ണിട്ട് റോഡ് ഉണ്ടാക്കിയിരിക്കുക യാണ്. ഏറെ തിരക്കേറിയ പാതയിൽ വലിയ വാഹനങ്ങൾ ബൈപാസ് വഴി തിരിച്ചു വിട്ടിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ പാലം പണി പൂർത്തിയാകും എന്നാണ് അധികൃതർ പറയുന്നത്. പ്രവൃത്തി നീളുന്നതിന് കാരണം നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവും മഴയുമാണെന്നും പറയുന്നു.
പെരുമ്പിലാവ്- നിലമ്പൂർ സംസ്ഥാന പാതയിൽ മേലാറ്റൂർ മുതൽ പുലാമന്തോൾ വരെയുള്ള 30 കി.മീ. വരുന്ന റോഡ് നവീകരണത്തിന് 144 കോടി രൂപയാണ് അന്ന് അനുവദിച്ചത്. ഇതു വരെയായി 56 ശതമാനം പ്രവൃത്തി പൂർത്തിയായതായാണ് നിർമാണ കമ്പനി പറയുന്നത്.
റോഡ് നവീകരണത്തിന് സർക്കാർ ഇതുവരെ നൽകിയത് 48 കോടി രൂപ. 61 കോടി രൂപയുടെ ബില്ലുകൾ നിർമാണ കമ്പനി സമർപ്പിച്ചെങ്കിലും 13 കോടി രൂപ നൽകാൻ ബാക്കിയുണ്ട്. കെഎസ്ടിപിയുടെ നേതൃത്വത്തിലാണ് റോഡിന്റെ നിർമാണം. ഫണ്ട് കുടിശികയായതോടെ പണി വീണ്ടും മന്ദഗതിയിലായി.
റോഡ് നിർമാണം സമയ ബന്ധിതമായി പൂർത്തിയാക്കാത്ത തിന് എതിരെ പൊതു ജനങ്ങളിൽ വലിയ പ്രതിഷേധമായപ്പോൾ നജീബ് കാന്തപുരം എം.എ ൽ.എ രണ്ടു തവണ സമര പ്രഖ്യാപനം നടത്തിയെങ്കിലും സമരം നടത്തിയില്ല.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
