
Perinthalmanna Radio
Date: 05-02-2023
പെരിന്തൽമണ്ണ: കരാറുകാരുടെ കാലാവധി കഴിഞ്ഞിട്ടും നിർമാണം ഇഴയുന്ന മേലാറ്റൂർ- പുലാമന്തോൾ പാത സംബന്ധിച്ച് വിശദീകരണം നൽകാൻ കെ.എസ്.ടി.പി ഉദ്യോഗസ്ഥർ പെരിന്തൽമണ്ണ താലൂക്ക് വികസന സമിതിയിൽ എത്തിയില്ല. ഇക്കാര്യം കലക്ടർക്ക് റിപ്പോർട്ട് ചെയ്യാൻ പെരിന്തൽമണ്ണ യോഗത്തിൽ തീരുമാനമായി. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് വിഭാഗം ഉദ്യോഗസ്ഥരാണ് റോഡ് നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നത്. ഒന്നര വർഷം കൊണ്ട് തീർക്കേണ്ട പ്രവൃത്തി രണ്ടര വർഷമാവുകയാണ്.
താലൂക്കിലെ നെല്ലു സംഭരണം കുറ്റമറ്റ രീതിയിൽ പൂർത്തി ആക്കണമെന്നും മുഴുവൻ നെല്ലും സർക്കാർ ഏറ്റെടുക്കണമന്നും ആവശ്യമുയർന്നു. വിദ്യാർഥികൾക്ക് യൂനിഫോമിനുള്ള വിഹിതം അക്കൗണ്ടുകളിലേക്ക് നൽകാതെ തുണിയെടുത്ത് നൽകണമെന്നും പച്ചത്തേങ്ങ ശേഖരണത്തിന് കൂടുതൽ കേന്ദ്രങ്ങൾ കണ്ടെത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. നബീജ് കാന്തപുരം എം.എൽ.എ, ബ്ലോക്ക് പ്രസിഡന്റുമാരായ എ.കെ. നാസർ, അബ്ദുൽ കരീം വെട്ടത്തൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
